കുടുംബശ്രീ  വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സരം – അവസാന തീയതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം : കുടുംബശ്രീ വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

വ്‌ളോഗ് മത്സരത്തിലേക്കുള്ള വീഡിയോയുടെ ദൈര്‍ഘ്യം 5 മിനിറ്റില്‍ കവിയാന്‍ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

റീല്‍സ് മത്സരത്തിലേക്ക് ഒരു മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് പരിഗണിക്കുക. ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതം ക്യാഷ് പ്രൈസായും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

വീഡിയോകള്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ആക്കി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ ബില്‍ഡിങ് രണ്ടാം നില, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തില്‍ അയച്ചു നല്‍കണം. കവറിന് പുറത്ത് വ്‌ളോഗ്, റീല്‍സ് മത്സരം എന്ന് രേഖപ്പെടുത്തുകയും ചെയ്യണം. നിബന്ധനകള്‍ അറിയാന്‍ www.kudumbashree.org/vlog-reels2025