സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു – ജി.കെ.വൈ) 2.0 പരിശീലന ഏജൻസിയായ ‘ന്യൂ ഡയറക്ഷൻസി’ൻ്റെ ആലപ്പുഴ ചേർത്തലയിലെ പരിശീലനകേന്ദ്രം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി (സ്കിൽസ്) ജയശ്രീ എം.ജി ഐ.എസ്.എസ്, നാഷണൽ പ്രോഗ്രാം മാനേജർ (നാഷണൽ മിഷൻ മാനേജ്മെൻ്റ്) മനോജ് കുമാർ മിശ്ര എന്നിവർ സന്ദർശിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ഡി.ഡി.യു – ജി.കെ.വൈ കേരളത്തിൽ കുടുംബശ്രീ മുഖേനയാണ് നടപ്പിലാക്കുന്നത്.
വെൽനെസ് തെറാപ്പിസ്റ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി ജോലി നേടിയ പരിശീലനാർത്ഥികളുമായും പഞ്ചകർമ്മ തെറാപ്പിസ്റ്റ് കോഴ്സിന് ചേർന്ന കുട്ടികളുമായും ഇവർ സംവദിച്ചു. കുടുംബശ്രീ ഡി.ഡി.യു-ജി.കെ.വൈ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ രോഹിണി എ.എം, ജില്ലാ പ്രോഗ്രാം മാനേജർ നീനു എന്നിവർ പങ്കെടുത്തു.
ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ 2.0 ലക്ഷ്യമിടുന്നത്.
