കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എൻ.യു.എൽ.എം)ത്തിൻ്റെയും അമൃത് മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
നഗരസഭകളിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളിൽ സന്ദർശനം ഏർപ്പെടുത്തി, അമൃത് പദ്ധതിയെക്കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജല ശുദ്ധീകരണ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ 18 നഗരസഭകളിൽ നിന്നായി 938 പേർ 36 ജല ശുദ്ധീകരണ ശാലകളിൽ സന്ദർശനം നടത്തും.
