കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുകളിലെ പബ്ലിക് റിലേഷന്‍സ് ഇൻറ്റേൺസിനുള്ള ത്രിദിന പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. 17 മുതല്‍ 19 വരെ നടന്ന പരിശീലനത്തിന്‍റെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് നിര്‍വഹിച്ചു. കുടുംബശ്രീ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍. പാര്‍വതീ ദേവി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍ & അഡ്മിനിസ്‌ട്രേഷന്‍) സലിന്‍ മാങ്കുഴി, ശുചിത്വമിഷന്‍ കണ്‍സള്‍ട്ടന്റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍. ജഗജീവന്‍, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി. എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ കുടുംബശ്രീയുടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള ക്ലാസ്സുകളും നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍വഹിച്ചു.
