ഈ വരുന്ന വേനല്‍കാലത്ത് മലയാളികളുടെ ദാഹമകറ്റാന്‍ കുടുംബശ്രീയുടെ തണ്ണിമത്തന് കാര്‍ഷിക ക്യാമ്പയിന് തുടക്കം. ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമായ സ്ഥലത്ത് ഷുഗര്‍ ബേബി, കിരണ്‍ എന്നീ മികച്ച തണ്ണിമത്തന് ഇനങ്ങളാണ് കൃഷി ചെയ്യുക.
ആധുനിക കൃഷിരീതികളിലൂടെയും മികച്ച വിപണി ലഭ്യതയിലൂടെയും പ്രാദേശിക കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രത്യേക പ്രാദേശിക വിപണികള്‍ സജ്ജമാക്കി തണ്ണിമത്തന്റെ വിപണനവും നടത്തും.

കാസര്‍ഗോഡ് ജില്ലയിലെ തണ്ണിമത്തന് കൃഷിയുടെ ഉദ്ഘാടനം ബേവിഞ്ച പഞ്ചായത്തിലെ പാണ്ടി വയല്‍ കൃഷിയിടത്തില്‍ ജനുവരി 13ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. എച്ച്. ദിനേശന് ഐ.എ.എസ് തണ്ണീര്‍മത്തന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ഐ.ബി.സി.ബി പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ ഉണ്ണികൃഷ്ണന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എസ്. സുനിത നന്ദിയും പറഞ്ഞു.
