നഗരമേഖലയിലെ കുടുംബശ്രീ കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം മികച്ച വിപണന അവസരമൊരുക്കുന്നതിനായി കാസര്‍ഗോഡ് കാഞ്ഞങ്ങാട് നഗരസഭ സി.ഡി.എസ് – 2ന്റെ കീഴിലുള്ള 33ാം വാര്‍ഡ് എ.ഡി.എസില്‍ നാട്ടുചന്തയ്ക്ക് തുടക്കമിട്ടു. ഞാണിക്കടവില്‍ ആദ്യം സംഘടിപ്പിച്ച നാട്ടുചന്ത 3 ദിവസങ്ങള്‍ നീണ്ടു. ആദ്യ നാട്ടുചന്തയിലൂടെ 35,000 രൂപയുടെ വിറ്റുവരവുമുണ്ടായി.
ജൈവ പച്ചക്കറികള്‍, ധാന്യപ്പൊടികള്‍, പലഹാരങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാമാണ് 14 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ചത്. വില്‍പ്പന വിലയുടെ 10 മുതല്‍ 20 ശതമാനം വരെ സര്‍വീസ് ഫീസായും എ.ഡി.എസ് ഈടാക്കുന്നു. ഇതിലൂടെ എ.ഡി.എസിന് തനത് വരുമാനവും ലഭിക്കുന്നു.
ഇപ്പോള്‍ ഈ നാട്ടുചന്ത സ്ഥിരം ആഴ്ച ചന്തയായി മാറിയിട്ടുണ്ട്. മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്, ഉപജീവന ഉപസമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചന്ത നടത്തിവരുന്നത്. കൂടാതെ വാര്‍ഡ് 39 (കുശാല്‍ നഗര്‍), വാര്‍ഡ് 32 (കുറുന്തൂര്‍) എന്നിവിടങ്ങളിലും നാട്ടുചന്തകള്‍ ആരംഭിച്ചിട്ടുണ്ട്.
