ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) മൂന്ന് പുരസ്ക്കാരങ്ങള്‍ കുടുംബശ്രീ സ്വന്തമാക്കി. ഐ.ഐ.ടിഎഫിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റേറ്റ് ഫുഡ് കോര്‍ട്ടില്‍ കേരളത്തെ പ്രതിനിധീകരിച്ച കഫേ കുടുംബശ്രീ ഫുഡ്കോര്‍ട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി.
ഐ.ഐ.ടി.എഫിനൊപ്പം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ ഭക്ഷ്യമേഖലയില്‍ മറ്റ് എല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കുടുംബശ്രീക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലെ കാര്‍ത്തിക ചിപ്സ് യൂണിറ്റ് ഒന്നാം സ്ഥാനം കൈവരിച്ചു. കൂടാതെ മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റേറ്റ് കോര്‍ഡിനേറ്ററായി കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ (മാര്‍ക്കറ്റിങ്) ശോഭു നാരായണനെയുംതെരഞ്ഞെടുത്തു.
ഐ.ഐ.ടി.എഫ്, സരസ് മേള, ഫുഡ് കോര്‍ട്ട് സംഘാടനം എന്നിവയിലൂടെ 52,83,854 രൂപയുടെ വിറ്റുവരവും കുടുംബശ്രീ യൂണിറ്റുകള്‍ കൈവരിച്ചു.
