നയീ ചേതന 3.0 ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാനമിഷന്‍ ഓഫീസില്‍  ജെന്‍ഡര്‍ ക്വിസും ജെന്‍ഡര്‍ സംവാദവും സംഘടിപ്പിച്ചു 

നയീ ചേതന 3.0 ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫിസില്‍ ജെന്‍ഡര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ക്വിസും ജെന്‍ഡര്‍ സംവാദവും  ഡിസംബര്‍ 18ന് സംഘടിപ്പിച്ചു. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ എം. ഗീത ജെന്‍ഡര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നവംബര്‍ 25 മുതല്‍ ആരംഭിച്ച നയീ ചേതന 3.0 ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 23ന് സി.ഡി.എസ് തലത്തില്‍ ജെന്‍ഡര്‍ കാര്‍ണിവലും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ നയീ ചേതന 3.0 ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചുവരികയാണ്.

ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്നതിനായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ് സംഘടനാ സംവിധാനങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍, വിജിലന്റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ ക്ലാസ്സുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, പോസ്റ്റര്‍, ഹാഷ്ടാഗ്, ചുവര്‍ചിത്ര ക്യാമ്പയിനുകള്‍, തെരുനാടകങ്ങള്‍, ഫ്‌ളാഷ് മോബുകള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

കുടുംബശ്രീ സംസ്ഥാന മിഷനില്‍ സംഘടിപ്പിച്ച പരിപാടിക്ക് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ പ്രീത ജി. നായര്‍, ഫെബി ഡി.എ, കൃഷ്ണകുമാരി ആര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് അര്‍ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ നേതൃത്വം നല്‍കി.

ജെന്‍ഡര്‍ ക്വിസ് മത്സരത്തില്‍ ശ്രീകാന്ത് എ.എസ് (പ്രോഗ്രാം ഓഫീസര്‍), ശ്രീബാല്‍ ബി.എസ്, ശ്രീജിത്ത് എം.എസ്, അനിത.ജി, മുനീറ. കെ, അഭിരാമി യു.എസ്, ഷാജി ബാബിന്‍സണ്‍, ജയകുമാരി. എ, രാജി. എസ്, രശ്മി.പി, അനുകല പി.എല്‍ എന്നിവരുള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംവാദത്തില്‍ കെ. ഭാവന, നിഷാദ് സി.സി, മുനീറ. എം എന്നിവര്‍ക്ക് മികച്ച പെര്‍ഫോമേഴ്‌സിനുള്ള സമ്മാനങ്ങളും ലഭിച്ചു.