12ാം ദേശീയ സരസ് മേള കോഴിക്കോട്- പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കുടുംബശ്രീ ദേശീയ സരസ് മേള ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഇതിന്റെ ഭാഗമായി കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഓറിയെന്റേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും രുചിവൈവിധ്യങ്ങളും ലഭ്യമാക്കുന്ന ദേശീയ സരസ് മേളയുടെ പന്ത്രണ്ടാം പതിപ്പിനാണ് കോഴിക്കോട് ആതിഥ്യമരുളുക.

പരിശീലനത്തിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.എസ്. ശ്രീകാന്ത്, കോഴിക്കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിത പി.സി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സൂരജ്. പി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു ആര്‍.എസ്, അഞ്ജിമ സുരേന്ദ്രന്‍.സി എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ജീവനക്കാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.