മേളയിൽ വിരിഞ്ഞ ‘പൂക്കൾ’

കോഴിക്കോട്: സരസ് മേള കാണാനെത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കിയാണ് ഗോവയിലെ പനാജി ജില്ലയിൽ നിന്നുമെത്തിയ  സംരംഭകയായ ഫർസാന സയെത്ത്  വരവേൽക്കുന്നത്. സരസ് മേളയിലെ 76ാം നമ്പർ സ്റ്റാളിലാണ്  ഫർസാനയുടെ ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ്  യൂണിറ്റ് ഉള്ളത്. പനാജിയിൽ നിന്നുമുള്ള ധനലക്ഷ്മി സ്വയം സഹായ സംഘത്തിലെ അംഗമാണ് ഫർസാന.

ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് ഉടമയായ ഫർസാന വിവിധ നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലുമുള്ള പൂക്കൾ ആണ് ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ്  യൂണിറ്റിലൂടെ നിർമിച്ചു വിപണനം ചെയ്യുന്നത്. സോളമരം, വാഴത്തടി, മധുരചോളം എന്നിങ്ങനെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ്  പൂച്ചെടികളുടെ നിർമാണം. 30 രൂപ മുതൽ ആരംഭിക്കുന്ന പൂക്കളിൽ ലില്ലി, ബഡ് റോസ്, ബ്യൂട്ടി റോസ് തുടങ്ങിയ വൈവിധ്യമാർന്ന പൂക്കളുടെ ഒരു ശേഖരണം തന്നെയുണ്ട്. കാഴ്ചയിൽ ഭംഗിയും ആശ്ചര്യവും ഉളവാക്കുന്ന ഈ പൂച്ചെടികൾ ദിനംപ്രതി സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പൂക്കൾ വാങ്ങാനും ആവശ്യക്കാരേറെയാണ്.