തദ്ദേശീയ മേഖലയില കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ‘കമ്മ്യൂണിക്കോര്‍’ പദ്ധതിയുടെ ലോഗോ പ്രകാശനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് നിര്‍വഹിച്ചു. ആഗോള ഭാഷയായ ഇംഗ്ലീഷിലെ നൈപുണ്യം വര്‍ദ്ധിപ്പിച്ച് പുതിയ തൊഴില്‍ മേഖലകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് എത്തിക്കുന്നതിന് വഴിതെളിക്കുകയാണ് കമ്മ്യൂണിക്കോര്‍ പദ്ധതിയിലൂടെ കുടുംബശ്രീ വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശീയ മേഖലയില്‍ മലയാളം ഭാഷ ദ്വിതീയ ഭാഷയായാണ് നിലനില്‍ക്കുന്നത്. ഇതിന് പുറമേ ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിനും ഈ മേഖലയിലെ സമൂഹം പ്രതിസന്ധികള്‍ നേരിടുന്നു. ഇത് സ്വാഭാവികമായും ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍മേഖലയിലും തദ്ദേശീയ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകുന്നു. കമ്മ്യൂണിക്കോറിലൂടെ ഈ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടത്തുക.
കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ ഇന്നലെ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ പ്രഭാകരന്‍ എം. മേലത്ത്, അരുണ്‍ പി. രാജന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ശാരിക. എസ്, ജിഷ്ണു ഗോപന്‍, ഒ.എസ്.എസ് അര്‍ജുന്‍ പ്രതാപ് എന്നിവരും പങ്കെടുത്തു.
