ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കേരള പവലിയനിലെ
‘ബെസ്റ്റ് പെർഫോമർ’ അവാർഡ് കുടുംബശ്രീ കരസ്ഥമാക്കി. കൊമേഴ്‌സ്യല്‍ സ്റ്റാളില്‍ കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ കുടുംബശ്രീ സംരംഭ യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് മൂന്ന് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കിയത്.
