തൃശ്ശൂരിൽ കുടുംബശ്രീയെ അടുത്തറിഞ്ഞ് ദേശീയ സംഘം

കുടുംബശ്രീ പ്രവർത്തനങ്ങൾ അടുത്തറിയാൻ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ ദേശീയ സംഘം തൃശ്ശൂർ ജില്ലയിലെ വരവൂർ, വള്ളത്തോൾ നഗർ, നടത്തറ സി.ഡി.എസുകൾ സന്ദർശിച്ചു. നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിൻ്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുടുംബശ്രീയുടെ വള്ളത്തോൾ നഗറിലെ കമ്മ്യൂണിറ്റി മാനേജ്ഡ് ട്രെയിനിംഗ് സെന്ററിൻ്റെ (സി.എം.ടി.സി) പ്രവർത്തനങ്ങൾ ഉൾപ്പെടെ സംഘം നേരിൽ കണ്ടറിഞ്ഞു. ദേശീയതല പഠന പരിശീലന കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എം.ടി.സിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസിന്റെ പ്രവർത്തനങ്ങളും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് […]
കളളാടി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ; കുടുംബശ്രീ വയനാട് ജില്ലാമിഷന് ആദരം

വയനാട് ജില്ലയിലെ കളളാടി മണ്ണിടിച്ചിൽ ദുരന്ത ബാധിതർക്കായുള്ള ദുരിതാശ്വാസ ക്യാമ്പിലെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് കുടുംബശ്രീ ജില്ലാമിഷനെ വയനാട് ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാമിഷനു വേണ്ടി മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിൽ നിന്നും ഇന്നലെ സംഘടിപ്പിച്ച ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് കുടുംബശ്രീ നടത്തിയത്. ക്യാമ്പിലെ സമൂഹ അടുക്കളയില്‍ പാചകത്തിനും ഭക്ഷണ വിതരണത്തിനും അയല്‍ക്കൂട്ടാംഗങ്ങള്‍ സജീവമായി പ്രവർത്തിച്ചു. ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് […]
കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ ക്യാമ്പയിന്‍ ‘ജീവനം 2.0’ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഈ മേഖലയിലെ കുടുംബശ്രീ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കന്നുകാലി വികസനം, മൃഗാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്യാമ്പയിന്‍. കൊല്ലം, പാലക്കാട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ക്യാമ്പയിന്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നത്. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകള്‍, പ്രതിരോധ […]
ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീയും – സംസ്ഥാനമിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സ്റ്റേറ്റ് ടി.ബി.സെല്ലിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലനം നടത്തി

സംസ്ഥാനത്തെ ‘ടി.ബി മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നൂറു ദിന തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത്, വാഷ്-സാനിട്ടേഷന്‍ എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍, പോഷകാഹാരത്തിന്‍റെ പ്രാധാന്യം, സാമൂഹ്യതല ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് […]
എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിക്ക് കരുത്തേകാന്‍ സംസ്ഥാനതല ഇമേര്‍ഷന്‍ പരിശീലനം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്. ഡബ്ല്യു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇമേര്‍ഷന്‍ സൈറ്റ്-സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി നിര്‍ദേശമനുസരിച്ച് പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കി തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പഠനസന്ദര്‍ശനത്തില്‍ കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ പ്രഫഷണല്‍ സംഘം പങ്കെടുത്തു. വിജയകരമായ മാതൃകകള്‍ നേരില്‍ പഠിച്ച സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. […]
റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സമഗ്ര സേവനങ്ങളുമായി കുടുംബശ്രീ

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും പരിപാലന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ കുടുംബശ്രീ. ഇതിനായി കേരള റബര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തില്‍ നടപ്പാക്കിയ റബര്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനുളള പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ റബര്‍ കൃഷി നടത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സി.ഡി.എസുകളിലാകും ആദ്യം പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ കോട്ടയത്ത് പതിനഞ്ച് വനിതകളാണ് ഈ രംഗത്തുള്ളത്. മറ്റു ജില്ലകളിലേക്ക് […]
ചക്കയോ മാമ്പഴമോ അല്ല ബനാന ഫെസ്റ്റുമായി മടിക്കൈ

ചക്കയുടെയും മാമ്പഴത്തിന്റെയും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് ഫെസ്റ്റുകള്‍ നമുക്കേവര്‍ക്കും പരിചതമാണ്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ കുടുംബശ്രീ സി.ഡി.എസ് ഒരു വ്യത്യസ്തമായ ഫെസ്റ്റ് ആണ് ഇത്തവണ ഒരുക്കിയത്. ബനാന ഫെസ്റ്റ്. ജില്ലയില്‍ നേന്ത്രവാഴക്കൃഷിക്ക് പേരുകേട്ട പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മുന്‍കൈയെടുത്താണ് വാഴയുടെ ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഈ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചത്. പഴം കൊണ്ടുള്ള മിഠായി, വാഴക്കൂമ്പ് കട്‌ലറ്റ്, പഴം കിളിക്കൂട്, വാഴപ്പഴ കേക്ക്, വാഴക്കാമ്പ് തോരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 135 ഇനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ മികച്ച വരുമാനമാര്‍ഗ്ഗം തുറന്ന് കൊടുക്കുകയായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യം. […]
പ്രതീക്ഷയുടെ കൈത്താങ്ങായി കുടുംബശ്രീ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ; മാനസിക പിന്തുണയും തുടര്‍സേവനങ്ങളും ലഭ്യമാക്കിയത് ഇതുവരെ 7991 പേര്‍ക്ക്

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പിന്തുണാ സംവിധാനമൊരുക്കി കുടുംബശ്രീയുടെ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ശ്രദ്ധ നേടുന്നു. പോലീസ് സംവിധാനവുമായി ചേര്‍ന്നുകൊണ്ട് കുടുംബശ്രീ നടത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും തുടര്‍ സേവനങ്ങളും ആവശ്യമായവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ വഴി സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ ഇതുവരെ 7991 പേര്‍ക്ക് മാനസിക പിന്തുണയും […]
കുടുംബശ്രീ കേരള ചിക്കന്‍ ഫാം തുടങ്ങാം: കുടുംബശ്രീ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1000 മുതല്‍ 10000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുളള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും. കൂടാതെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി […]
നവ ആയുഷ് – ഗോത്രവൈദ്യ ചികിത്സാകേന്ദ്രത്തിന് കാഞ്ഞങ്ങാട്ട് തുടക്കം

പരമ്പരാഗത ഗോത്രവൈദ്യത്തിന്റെ തനിമ ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഒണ്ടംകുളത്ത് നവ ആയുഷ് ആദിവാസി വംശീയ പാരമ്പര്യ വൈദ്യചികിത്സാ കേന്ദ്രത്തിന് തുടക്കം. പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നേതൃത്വം വഹിക്കുന്നത് നെല്ലിത്തറയിലെ പ്രശസ്ത ഗോത്രവൈദ്യ ആര്‍. പത്മാവതിയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ വിജയകരമായി ചികിത്സ നടത്തുകയും ഒട്ടനവധി പ്രദര്‍ശന സ്റ്റാളുകളിലൂടെ ആദിവാസി വംശീയ വൈദ്യത്തിന്റെ പ്രസക്തി പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് പത്മാവതി […]
