കൊച്ചി ദേശീയ സരസ്മേള 2023 – ലോഗോയും ടാഗ് ലൈനും തയാർ, നിതിനും ഷിഹാബുദ്ദീനും വിജയികൾ

ഈ ഡിസംബറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയുടെ ലോഗോയും ടാഗ് ലൈനും തയാറാക്കാൻ സംഘടിപ്പിച്ച മത്സരത്തിൽ യഥാക്രമം പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിൻ. എസും പാലക്കാട്‌ കുമ്പിടി സ്വദേശിയായ ഷിഹാബുദീൻ. ടിയും വിജയിച്ചു. “സ്വയം പര്യാപ്തതയുടെ ആഘോഷം […]

പി.എം. സ്വാനിധി – ഉപജീവനമാര്‍ഗമൊരുക്കാന്‍ വായ്പ നേടിയത് 51,046 ഗുണഭോക്താക്കള്‍

കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി വായ്പ ലഭ്യമാക്കിയത് 51,046 ഗുണഭോക്താക്കള്‍ക്ക്. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 25,984 വായ്പകള്‍ നല്‍കി എസ്.ബി.ഐയും 10,485 വായ്പകള്‍ നല്‍കി കാനറാ ബാങ്കുമാണ് മുന്നില്‍. 2023 ഡിസംബറിനുള്ളില്‍ പരമാവധി തെരുവു കച്ചവടക്കാരെ പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.   കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് […]

അതിജീവിതര്‍ക്ക് സമഗ്ര സേവനങ്ങള്‍: കുടുംബശ്രീ സ്നേഹിതയുടെ പ്രവര്‍ത്തന മാതൃക നാളെ ഇന്ത്യ ഏറ്റെടുക്കും- മന്ത്രി എം.ബി. രാജേഷ്

അതിജീവിതര്‍ക്ക് സമഗ്ര സേവനങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന്‍റെ മാതൃക നാളെ ഇന്ത്യ ഏറ്റെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലയില്‍ സ്നേഹിതയുടെ പത്താം വാര്‍ഷികാഘോഷവും കൗമാര വ്യക്തിത്വ വികസന പിന്തുണാ സംവിധാനമായ ‘കാലോ സപ്പോര്‍ട്ട് സെന്‍റര്‍’, പ്രസവാനന്തര വിഷാദം-അവബോധവും പിന്തുണയ്ക്കുമായുള്ള ‘ഫോര്‍ യു മോം’ സപ്പോര്‍ട്ട് സെല്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.     സ്ത്രീപുരുഷ സമത്വം, ലിംഗപദവി തുല്യത, കുടുംബത്തിലെ ജനാധിപത്യവല്‍ക്കരണം എന്നിവയ്ക്കായി സംസ്ഥാനമൊട്ടാകെ […]

കുടുംബശ്രീ സ്‌നേഹിത തിരുവനന്തപുരം ജില്ലയില്‍ പത്താം വാര്‍ഷികാഘോഷം  മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും

അതിജീവിതകള്‍ക്ക് അഭയവും കരുത്തുമായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ ‘സ്‌നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് തിരുവനന്തപുരം ജില്ലയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് വിതുരയില്‍ നിര്‍വഹിക്കും. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എക്സ്റ്റൻഷൻ സെന്ററായ മിനി സ്‌നേഹിത പ്രവര്‍ത്തിച്ചു വരുന്ന വിതുര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിക്കും. സ്‌നേഹിതയുടെ കീഴിലെ കാലോ ക്ലബ്ബിന്റെ ലോഗോ അടൂര്‍ പ്രകാശ് എം.പിയും […]

46 ലക്ഷം കുടുംബശ്രീ വനിതകള്‍ പങ്കെടുക്കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പെയ്ന് ഒക്ടോബര്‍ ഒന്നിന് തുടക്കം

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: സ്ത്രീശാക്തീകരണ വഴികളില്‍ സമാനതകളില്ലാത്ത മറ്റൊരു മുന്നേറ്റത്തിനു കൂടി കേരളം സാക്ഷിയാകുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പെയ്ന് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് പാലക്കാട് തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുടുംബശ്രീയുടെ […]

‘നമ്ത്ത് തീവനഗ’ നാടെങ്ങും സ്വീകാര്യത നേടി കുടുംബശ്രീയുടെ മില്ലറ്റ് സന്ദേശ യാത്ര…

ആദ്യഘട്ടം വിജയകരം… ചെറുധാന്യങ്ങളുടെ വിപണനം വഴി 4,65,802 രൂപയുടെ വില്‍പന തിരുവനന്തപുരം: അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മില്ലറ്റ് സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’യ്ക്ക് ജില്ലകളില്‍ ഗംഭീര വരവേല്‍പ്പ്. സെപ്റ്റംബര്‍ 18ന് തിരുവനന്തപുരത്ത് ആരംഭിച്ച സന്ദേശ യാത്ര ഇതിനകം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെത്തി. ഇതോടെ സന്ദേശയാത്രയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. മില്ലറ്റ് സന്ദേശ യാത്രയോടനുബന്ധിച്ച് ജില്ലകളില്‍ സംഘടിപ്പിച്ച ഉല്‍പന്ന പ്രദര്‍ശന വിപണന മേളകള്‍ വഴി തിരുവനന്തപുരം (40,000 […]

അട്ടപ്പാടിയിലെ ബാലഗോത്രസഭാംഗങ്ങളും സര്‍വ്വ ‘സജ്ജ’മാകുന്നു…

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പ്രാപ്തരാക്കുന്ന ‘സജ്ജം’ ബില്‍ഡിങ്ങ് റെസിലിയന്‍സ് പദ്ധതിയുടെ പരിശീലന പരിപാടി അട്ടപ്പാടിയിലും. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9,10 തീയതികളില്‍ അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ 80 വീതം ബാലഗോത്രസഭാംഗങ്ങള്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കിയത്. സംസ്ഥാന തലത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അട്ടപ്പാടിയിലെ സജ്ജം പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത്.അഗളി ക്യാമ്പ് സെന്ററില്‍ നടന്ന അഗളി […]

കോട്ടയത്തുമുണ്ട് റോണോയും മെസിയും!

കാല്‍പ്പന്തുകളിയിലെ കുരുന്നു പ്രതിഭകളെ കണ്ടെത്താന്‍ കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ടി.വി പുരത്തിന് കിരീടം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ മൂന്നിന് നടന്ന കലാശപ്പോരില്‍ പാലാ സി.ഡി.എസ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.വി പുരം പരാജയപ്പെടുത്തി. ഏറ്റുമാനൂര്‍ സി.ഡി.എസ് ടീമിനാണ് മൂന്നാം സ്ഥാനം. ജില്ലയിലെ 78 സി.ഡി.എസുകളെ 4 ക്ലസ്റ്ററുകളായി തിരിച്ചു പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തി. ഈ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകള്‍ വീതം […]

‘തിരികെ സ്കൂളില്‍’…46 ലക്ഷം കുടുംബശ്രീ വനിതകള്‍ വിദ്യാലയങ്ങളിലേക്ക്

സംസ്ഥാനതല ക്യാമ്പെയ്നുമായി കുടുംബശ്രീ… വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായാണ് അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ […]

തൊഴിലരങ്ങത്തേക്ക് 2.0-ന് തുടക്കം

അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. പദ്ധതിയുടെ ആദ്യഘട്ടം 2023 മാര്‍ച്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് താത്പര്യപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് തൊഴിലരങ്ങത്തേക്ക് 2.0 പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഫീല്‍ഡ്തലത്തില്‍ ഏകോപിപ്പിക്കുക. സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ വനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. നോളെജ് മിഷന്റെ […]