‘ഇതള്‍’ ബ്രാന്‍ഡിലിറങ്ങും തിരുവനന്തപുരത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍

ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയാറാക്കുന്ന ഉത്പന്നങ്ങള്‍ ‘ഇതള്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ തിരുനവന്തപുരം ജില്ലാ മിഷന്‍. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാര്‍ച്ച് ഒന്നിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസും ചേര്‍ന്ന് ‘ഇതള്‍’ ബ്രാന്‍ഡിന്റെ പ്രകാശനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ റിയ സിങ് ഐ.എ.എസ്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. നജീബ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ എ.ജെ, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ സിന്ധു. വി, അരുണ്‍ പി. രാജന്‍, കുടുംബശ്രീ ജില്ലാ […]

കുടുംബശ്രീ ഉല്പന്നങ്ങള്‍ ഒ.എന്‍.ഡി.സി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്‌സ്) പ്ളാറ്റ്ഫോമിൽ

അടുത്ത സാമ്പത്തിക വര്‍ഷം ഒ.എന്‍.ഡി.സി പ്ളാറ്റ്ഫോമില്‍ 700 ഉൽപ്പന്നങ്ങൾ കുടുംബശ്രീ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒ.എന്‍.ഡി.സി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 2ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ ഓണ്‍ലൈനായി മില്ലറ്റ് പൗഡര്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണിത്. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകുന്നതിനും വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെയും […]

ചേര്‍ത്തല നഗരം ‘ഒപ്പം’ ചേര്‍ന്നു… അതിദരിദ്രര്‍ക്കായി ലഭിച്ചത് 2000ത്തിലേറെ വീട്ടുസാമഗ്രികള്‍!

വാര്‍ഡുതല സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര- അഗതി- ആശ്രയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ സമാഹരിക്കുന്നതിന് ചേര്‍ത്തല നഗരസഭയും കുടുംബശ്രീ സി.ഡി.എസും കൈകോര്‍ത്ത് നടത്തിയ ജനകീയ വീട്ടുപകരണ സമാഹരണത്തിന്റെ തുടക്കം വന്‍വിജയം. കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് (നഗരം), ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍, നഗരങ്ങളിലെ അതിദരിദ്രര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ഠിത തൊഴിലിലൂടെയോ ഉപജീവന മാര്‍ഗ്ഗവും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനതല ക്യാമ്പയിന്‍ ‘ഒപ്പ’ത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട പ്രവര്‍ത്തനം […]

10 ദിനം, 10.22 ലക്ഷം രൂപ വിറ്റുവരവ്! അന്താരാഷ്ട്ര നാടകോത്സവത്തിലും ഹിറ്റായി കുടുംബശ്രീ രുചി

തൃശ്ശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യമേള സൂപ്പര്‍ ഹിറ്റ്. പത്ത് ദിവസങ്ങള്‍ കൊണ്ട് നേടിയത് 10.22 ലക്ഷം രൂപയുടെ വിറ്റുവരവ്! ഫെബ്രുവരി 5 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരുന്നു നാടകോത്സവം. തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലാണ് ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരുന്നത്. തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 12 സ്റ്റാളുകളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആദിവാസി മേഖലയില്‍ നിന്നുമുള്ള തനത് ഭക്ഷണ വിഭവങ്ങളും ഉത്തരാഖണ്ഡ്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളും ലഭ്യമാക്കി. രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഫുഡ്‌കോര്‍ട്ടിന്റെ പ്രവര്‍ത്തനം. നാടകോത്സവത്തിന്റെ ഭാഗമാകുന്ന […]

ആലപ്പുഴയില്‍ ഐ.ടി. സ്റ്റാര്‍ട്ടപ്പുമായി അയല്‍ക്കൂട്ടാംഗങ്ങള്‍

സേവന സംരംഭ മേഖലയിലാകെ പടര്‍ന്ന് പന്തലിക്കുകയാണ് കുടുംബശ്രീ. ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങള്‍ക്കൊപ്പം ജീവിതശൈലി രോഗ നിര്‍ണ്ണയവും ജെറിയാട്രിക് കെയര്‍ സേവനവുമെല്ലാമേകി സേവനമേഖലയിലും വ്യത്യസ്ത ഇടപെടലുകള്‍ നടത്തുന്ന നമ്മുടെ സ്വന്തം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോഴിതാ ഒരു ഐ.ടി. സ്റ്റാര്‍ട്ടപ്പും ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍. ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യാട് ഡിവിഷനില്‍ മണ്ണഞ്ചേരിയില്‍ പത്ത് വീതം അയല്‍ക്കൂട്ടാംഗങ്ങള്‍ ഉള്‍പ്പെടുന്ന വുമണ്‍സ് സ്റ്റാര്‍ട്ടപ്പ്, ഷീ ടെക് ഐ.ടി. സൊല്യൂഷന്‍ എന്നീ രണ്ട് യൂണിറ്റുകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, ഐ.ടി. ട്രെയിനിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡോക്യുമെന്റേഷന്‍, ഡേറ്റ എന്‍ട്രി, വനിതാ […]

തൊഴിലരങ്ങത്തേക്ക് – വനിതാ തൊഴിൽമേള ശ്രദ്ധേയമാകുന്നു

വനിതകൾക്ക് മാത്രമായി ഒരു തൊഴിൽമേള. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയിട്ടും ഒരു ജോലി കണ്ടെത്താനും സ്വന്തമായി സമ്പാദിക്കാനും കഴിയാത്ത ലക്ഷക്കണക്കിന് സ്ത്രീകളുടെ ആശയും പ്രതീക്ഷയുമായി മാറുകയാണ് തൊഴിലരങ്ങത്തേക്ക് എന്ന തൊഴിൽമേള. കുടുംബശ്രീ നടത്തിയ തൊഴിൽ സർവ്വേയിൽ 53 ലക്ഷം തൊഴിലന്വേഷകരെ കണ്ടെത്തിയിരുന്നു. ഇതിൽ 58%വും സ്ത്രീകളുമായിരുന്നു. അതിനാൽ തന്നെയാണ് അഭ്യസ്തവിദ്യരായ വനിതകൾക്ക് പരമാവധി തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന് വേണ്ടി കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ ‘തൊഴിലരങ്ങത്തേക്ക്’ എന്ന ഈ തൊഴിൽ മേള ജില്ലാതലത്തിൽ […]

‘ചലനം 2023’ – നഗര സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം: രണ്ടു ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ‘ചലനം 2023’ ആദ്യ രണ്ടു ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായി. ഓരോ ബാച്ചിനും നാല് ദിവസം വീതം ആകെ അഞ്ചു ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക. കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികളുടെയും സാമൂഹിക ജനക്ഷേമ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉപസമിതി കണ്‍വീനര്‍മാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുളള പരിശീലനം ഇന്നലെ (22-02-2023) പൂര്‍ത്തീകരിച്ചു. നഗര സി.ഡി.എസുകളില്‍ കുടുംബശ്രീ […]

128 ടണ്‍ പച്ചക്കറിയുടെ ‘പൊലിമ’യുമായി പുതുക്കാട് – രണ്ടാംഘട്ടത്തിനും തുടക്കം

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ‘പുതുക്കാട്’ നിയോജകമണ്ഡലം. ‘പൊലിമ പുതുക്കാട്’ എന്ന നൂതന പദ്ധതിയിലൂടെ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള്‍ 126 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ചത് 128 ടണ്‍ പച്ചക്കറി! വിഷരഹിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട കൃഷിയുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡനില്‍ ബഹുമാനപ്പെട്ട […]

കുടുംബശ്രീ രജത ജൂബിലി വ്‌ളോഗ്, റീല്‍സ് മത്സരത്തിലേക്ക് മാര്‍ച്ച് 06 വരെ എന്‍ട്രികള്‍ സ്വീകരിക്കും

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്‌ളോഗ്, റീല്‍സ് മത്സരത്തില്‍ എന്‍ട്രികള്‍ ലഭിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ആറ് വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്‌ളോഗ്, റീല്‍സ് തുടങ്ങിയവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. വ്‌ളോഗ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. റീല്‍സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം […]

നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ യുവധാര വിജയികള്‍

നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തങ്ങളുടെ അപ്രമാദിത്വം  അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പൂളക്കപ്പാറ യുവധാര ഫുട്‌ബോള്‍ ക്ലബ്ബ് (എഫ്.സി). കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെയും പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുവധാര വിജയികളായിരിക്കുന്നു. ഫെബ്രുവരി 13ന് ചന്തക്കുന്ന് മൗലാന അബ്ദുല്‍കലാം ആസാദ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ചെമ്പന്‍കൊല്ലി ബ്ലാക്ക് ആര്‍മി ടീമിനെയാണ് പൂളക്കപ്പാറ ടീം മറികടന്നത്. ഇരുപാദ മത്സരങ്ങളും ഷൂട്ടൗട്ടും സമനിലയിലായതിനെത്തുടര്‍ന്ന് ടോസിലൂടെയാണ് പൂളക്കപ്പാറ കിരീടം നിലനിര്‍ത്തിയത്. യുവധാരയുടെ രാജേഷ്, ഫൈനലിലെ മികച്ചതാരമായപ്പോള്‍ അവരുടെ തന്നെ നിധീഷ് മികച്ച പ്രതിരോധ […]