കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെൻ്ററുകൾ- ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെൻ്ററുകൾ കേരളാ പോലീസുമായി ചേർന്ന് കേരളത്തിലെ എല്ലാ ഡി.വൈ.എസ്.പി / എ.സി.പി ഓഫീസുകളിലും സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി കൗൺസിലർമാർക്കുള്ള പരിശീലന മൊഡ്യൂൾ തയാറാക്കുന്നതിനായി ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു.

കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് നിർവഹിച്ചു. ബിജോയ്. പി ഐ.പി.എസ് (പ്രിൻസിപ്പൽ, പോലീസ് ട്രെയിനിങ് കോളേജ്), അനിതാ റാണി (ഡി.വൈ.എസ്.പി), ഡോ. രതീഷ് കാളിയാടൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാരായ ഡോ. ബി.എസ്. ശ്രീജിത്ത്, എസ്. ശ്രീകാന്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർമാരായ ഫെബി ഡി.എ, കൃഷ്ണ കുമാരി. ആർ, പ്രീത. ജി, ഒ.എസ്.എസ് അർജ്ജുൻ പ്രതാപ്, സൈക്കോളജിസ്റ്റുകൾ, കൗൺസിലിംഗ് മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

ഇപ്പോൾ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സ്‌നേഹിത എക്സ്റ്റൻഷൻ സെൻ്ററുകൾ മുഖേന കുടുംബശ്രീ കൗൺസിലിംഗ് സേവനങ്ങൾ നൽകി വരുന്നുണ്ട്. ഈ മാതൃകയിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എസ്.പി / എ.സി.പി ഓഫീസുകളിൽ സ്‌നേഹിത എക്സ്റ്റൻഷൻ സെൻ്ററുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.