രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനിൽ സംഘടിപ്പിക്കുന്ന വിവിധ്താ കാ അമൃത് മഹോത്സവിലെ ഫുഡ് കോർട്ടിൽ കേരളത്തെ പ്രതിനിധീകരിച്ച് കുടുംബശ്രീ. കോഴിക്കോട് ജില്ലയിൽ നിന്നുള്ള സൗപർണ്ണിക കുടുംബശ്രീ യൂണിറ്റാണ് പത്തിരി, ചിക്കൻ കൊണ്ടാട്ടം, വിവിധ ഇനം പലഹാരങ്ങൾ എന്നിവയെല്ലാം ഇവിടെ തയാറാക്കി വിളമ്പുന്നത്.
മാർച്ച് ഒൻപത് വരെ സംഘടിപ്പിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ഇപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേളയാണ് നടന്നുവരുന്നത്. രാഷ്ട്രപതി, ഗവർണ്ണമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഇവിടെയുള്ള സ്റ്റാളുകൾ സന്ദർശിച്ചു.
