ഗോവൻ സ്റ്റൈൽ അലങ്കാരവസ്തുക്കളും, ആഭരണങ്ങളും വാങ്ങിക്കാം സരസ്മേളയിൽ…

സരസ് മേളയിലെ 250ലേറെ വരുന്ന ഉൽപ്പന്ന വിപണന സ്റ്റാളുകളിൽ, വൈവിധ്യം കൊണ്ടും,മനോഹാരിത കൊണ്ടും വേറിട്ട് നിൽക്കുകയാണ് ഗോവയിൽ നിന്നെത്തിയ ഷാലിന്റെ 159 ആം നമ്പർ സ്റ്റാൾ. ചിപ്പി, കല്ലുകൾ, മുത്തുകൾ, തൂവൽ, ജൂട്ട്, സോളവുഡ് തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന വിവിധതരത്തിലുള്ള ആഭരണങ്ങളും, വീടലങ്കാരവസ്തുക്കളും, കരകൗശലവസ്തുക്കളും, പൂക്കളും മറ്റുമാണ് നോർത്ത് ഗോവ ജില്ലയിലെ അവർ ലേഡി ഓഫ് പീറ്റി (Our lady of piety) സ്വയം സഹായ സംഘത്തിൽ നിന്നുമെത്തിയ ഇവരുടെ പ്രധാന വിപണന വസ്തുക്കൾ. നൂറു ശതമാനം […]

മുരിങ്ങയുടെ ‘മൾട്ടി വിറ്റാമിൻ’ മാജിക്കുമായി അരുണയുണ്ട് ദേശീയ സരസ് മേളയിൽ

മുറ്റത്തെ മുല്ലയ്ക്ക് മാത്രമല്ല, മുറ്റത്തെ മുരിങ്ങയ്ക്കും മരുന്നിന്റെയും വരുമാനത്തിന്റെയും ഗുണമുണ്ടെന്ന് തെളിയിക്കുകയാണ് എലപ്പുള്ളി മുതിരംപള്ളത്തെ അരുണ സുരേഷ്. നാട്ടിൻപുറങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മുരിങ്ങയിലയെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി ‘നാച്ചുറൽ’ എന്ന ബ്രാൻഡിലൂടെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ കുടുംബശ്രീ അംഗം. മുരിങ്ങയിലയിൽ വിരിഞ്ഞ ‘നാച്ചുറൽ’ വിജയം കാണണം എങ്കിൽ ദേശീയ സരസ് മേള നടക്കുന്ന ചാലിശ്ശേരിയിലെ മുലയംപറമ്പത്ത് കാവ് മൈതാനത്തു എത്തണം. ഉൽപ്പന്ന പ്രദർശന വിപണന മേളയിലെ 33 ആം നമ്പർ സ്റ്റാളിലാണ് മുരിങ്ങ കൊണ്ടുള്ള […]

കാണികളുടെ കണ്ണും മനസ്സും നിറച്ച് ‘പെൺപെരുമ’ ഒന്നാം ദിനം

ദേശീയ സരസ് മേളയുടെ രണ്ടാം ദിനം ഫുഡ്കോർട്ടിൽ ഭക്ഷ്യവൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയ ആയിരക്കണക്കിന് സന്ദർശകരെ മധുരമായ സ്വരസംഗീതം കൊണ്ടും,വടിവൊത്ത നൃത്തചുവടുകൾ കൊണ്ടും ഒരു കലാവിരുന്ന് തന്നെ ഒരുക്കിയാണ് കുടുംബശ്രീ കലാകാരികൾ വരവേറ്റത്. ‘പെൺപെരുമ’ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയുടെ ആദ്യദിനം ഇന്ത്യൻ ഫുഡ് കോർട്ടിനുള്ളിലെ വേദി 2, അമ്മു സ്വാമിനാഥനിൽ ആനക്കര, ചാലിശ്ശേരി, പട്ടിത്തറ, മേലാർകോട് സി.ഡി.എസുകളിലെ നൂറിലേറെ കലാകാരികളാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച്  കയ്യടി നേടിയത്. ഫോക്ക്ഡാൻസ്, നാടൻപാട്ട്, ഭരതനാട്യം, മാപ്പിളപ്പാട്ട്, വീരനാട്ടം, കവിത തുടങ്ങിയ ഇനങ്ങളിലായി ഇരുപതോളം കലാപരിപാടികൾ […]

സരസ് മേളയിൽ രുചി വൈവിധ്യവുമായി ‘മോമാസ്’

ദേശീയ സരസ് മേളയിൽ രുചി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് എറണാകുളം ജില്ലാ മിഷന് കീഴിലുള്ള ‘മോമാസ്’ (Momma’s) സ്റ്റാൾ. കീഴ്മാട് സി.ഡി.എസിൽ നിന്നുള്ള ഈ സംരംഭം 45-ഓളം വ്യത്യസ്ത ഹോംമെയ്ഡ് അച്ചാറുകളുമായാണ് മേളയിൽ എത്തിയിരിക്കുന്നത്. മേളയിലെ 133-ാം നമ്പർ സ്റ്റാളിലാണ് മോമാസ് പ്രവർത്തിക്കുന്നത്. കീഴ്മാട് സി.ഡി.എസിലെ വെള്ളൂകാവിലമ്മ കുടുംബശ്രീ യൂണിറ്റ് അംഗമായ ഹിംസി സുരേഷാണ് ഈ സംരംഭത്തിന് പിന്നിൽ. പൂർണ്ണമായും വീടുകളിൽ തന്നെ തയ്യാറാക്കുന്ന, രാസവസ്തുക്കൾ കലരാത്ത ഉൽപ്പന്നങ്ങളാണ് ഇവരുടെ പ്രത്യേകത. വിനാഗിരി ചേർക്കാത്ത സ്പെഷ്യൽ മാങ്ങ […]

മേളയിൽ സുഗന്ധം നിറച്ച് കേരള സ്പൈസസ് യൂണിറ്റ്

ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്ത് സംഘടിപ്പികുന്ന സരസ് വിപണന മേളയെ സുഗന്ധപൂരിതമാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം കോർപ്പറേഷൻ സി.ഡി.എസിൽ നിന്നുമെത്തിയ കേരള സ്പൈസസ് യൂണിറ്റ്. ഏലക്ക, ഗ്രാമ്പൂ, താക്കോലം, ജാതിപത്രി, കുരുമുളക്, പെരുംജീരകം, ജാതിക്ക, കറുകപ്പട്ട, ചുക്ക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളാണ് 48ആം സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൻ്റെ പ്രധാന വിപണന വസ്തുക്കൾ. നാലോളം സുഗന്ധവ്യഞ്ജനങ്ങളും ഒപ്പം തുളസി, ബ്രഹ്മി, തിപ്പലി, ശംഖുപുഷ്പം, അരുത തുടങ്ങിയ ഔഷധങ്ങളും ചേർത്ത് തയ്യാറാക്കുന്ന ചുക്ക് കരിപ്പെട്ടിയാണ് സ്റ്റാളിൻ്റെ മറ്റൊരു പ്രത്യേകത. മായം കലരാത്ത, ഔഷധഗുണങ്ങൾ ഏറെയുള്ള, […]

അക്ഷരമുറ്റത്തുനിന്ന് നൂലിഴകളുടെ വിസ്മയത്തിലേക്ക്; സരസ് മേളയിൽ രേണുകയുടെ ക്രോഷേ കല

ഇരുപത്തിയാറ് വർഷം ക്ലാസ് മുറികളിൽ മലയാളത്തിന്റെ മാധുര്യം പകർന്നു നൽകിയ അധ്യാപിക ഇപ്പോൾ നൂലുകൾ കൊണ്ട് കവിത രചിക്കുകയാണ്. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ മനം കവരുന്നത് പിലാക്കാട്ടിരി സ്വദേശിനി പി.സി.രേണുകയുടെ ‘ആരോഹി ബോട്ടിക്’ എന്ന സ്റ്റാളാണ്. അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം തന്റെ പഴയകാല ഹോബിയെ വിജയകരമായ ഒരു സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഈ അധ്യാപിക. കാൽ നൂറ്റാണ്ട് മുൻപ് പഠിച്ചെടുത്ത ക്രോഷേ കലയെയാണ് രേണുക ഇന്ന് ആധുനിക ഫാഷന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്. […]

കാടിറങ്ങി വന്ന വനസുന്ദരിക്ക് വൻ തിരക്ക്

സരസ് മേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയിൽ കാടിറങ്ങി വന്ന അടപ്പാടിയിലെ വനസുന്ദരിക്ക് ആവശ്യക്കാർ ഏറെയാണ്. അട്ടപ്പാടി കൂക്കം പാളയം ആദിവാസി ഉന്നതിയിലെ രുചി പൂരം കുടുംബശ്രീ അംഗങ്ങളായ അമല അഭയ കുമാർ, സരോജിനി, വിജികി എന്നിവരാണ് ഇത് തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ […]

ഉന്മേഷത്തിന് ഊരുകാപ്പി

ഔഷധക്കൂട്ടിന്റെ കലവറ തീർത്താണ് അട്ടപ്പാടിയിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ ഫുഡ്കോർട്ടിൽ സ്റ്റാളൊരുക്കിയിട്ടുള്ളത്. കഫക്കെട്ട്, ജലദോഷം, തലവേദന എന്നിങ്ങനെയുളള രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിക്കാം അട്ടിപ്പാടി ഊരുകാപ്പിയെ. രഹസ്യക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയ്ക്ക് ആവശ്യക്കാരേറെയാണ്. അട്ടപ്പാടിയിലെ വനസുന്ദരി എല്ലായ്‌പ്പോഴുമെന്ന പോലെ ഇത്തവണയും സരസ് മേളയിലെ താരമാണ്. ഇന്ത്യയുടെ രുചി വൈവിധ്യം കൊണ്ട് നിറഞ്ഞ മെഗാ ഫുഡ്കോർട്ടിൽ രാജസ്ഥാൻ സ്‌പെഷ്യൽ റമ്പടി ഗേവർ, പഞ്ചാബ് ദഹി ബല്ലെ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ രുചികളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യമേളയിലും ഒന്നിച്ചൊന്നായ്

സംസ്ഥാന സർക്കാരിൻ്റെയും കുടുംബശ്രീ കൂട്ടായ്മയുടേയും സഹായത്തോടെ സംരംഭത്തിൽ തിളങ്ങിയ വിജയത്തിൻ്റെ കഥയുമായാണ് ട്രാൻസ് ജെൻ്റേഴ്സിൻ്റെ ഒരുമ പാലക്കാടും എറണാകുളം ലക്ഷ്യയും ഭക്ഷ്യമേളയിൽ എത്തിയിട്ടുള്ളത്. 2017 മുതൽ സരസ് മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഒരുമ പാലക്കാട്. വർഷ നന്ദിനി, വിഷ്ണു നക്ഷത്ര എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്തി എബിസി, സ്പെഷ്യൽ നെല്ലിക്ക, പച്ചമാങ്ങ തുടങ്ങിയ ജ്യൂസുകൾ വിവിധ തരം ലൈമുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 2022ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച സംരംഭകയ്ക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു മികച്ച കർഷക […]

അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ

“ഇങ്ങള് കോയിക്കോട്ടെ അതിശയ പത്തിരി കയ്ച്ചിനാ! പോന്നോളീ പള്ള നിറയെ കയ്ക്കാം” മേളയിലെ ഫുഡ് കോർട്ടിലെത്തിയാൽ കേൾക്കാം കോഴിക്കോടൻ ശൈലിയിലെ സ്നേഹത്തോടെയുള്ള ആ വിളി. വിളി മാത്രമല്ല പറഞ്ഞത് പോലെ വയറ് നിറയെ മലബാർ സ്പെഷ്യൽ വിഭവങ്ങളും ഫുഡ്കോർട്ടിലെ കോഴിക്കോട് സ്റ്റാളിലുണ്ട്. കോഴിക്കോട് തനിമ കുടുംബശ്രീ അംഗങ്ങായ ഇരട്ട സഹോദരിമാരാണ് സ്റ്റാളിൽ ആവേശത്തോടെ കച്ചവടം നടത്തുന്നത്. ഫിദ പി.ജി സൈക്കോളജിയും നിദ ബി.എഡ് വിദ്യാർത്ഥിയുമാണ്. ലയറുകളിലാക്കിയ ചപ്പാത്തിയിൽ കോഴിയും മസാലയും പ്രത്യേകം ചേർത്തുണ്ടാക്കുന്ന അതിശയ പത്തിരിയുടെ രുചി അതിശയിപ്പിക്കുന്നതു […]