കുടുംബശ്രീ

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ. ദാരിദ്ര്യ നിർമാർജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിന്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങളായി തുടരുന്ന കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും, സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി മാറുകയും ചെയ്തു.

വാർത്തകൾ

കഴിഞ്ഞ വര്‍ഷം ഹരിതകര്‍മസേന നീക്കം ചെയ്തത് 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക്

തുടർന്ന് വായിക്കുക »

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രതിനിധികൾ ഡി.ഡി.യു – ജി.കെ.വൈ 2.0 പരിശീലനകേന്ദ്രം സന്ദർശിച്ചു

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു – ജി.കെ.വൈ) 2.0 പരിശീലന ഏജൻസിയായ ‘ന്യൂ ഡയറക്ഷൻസി’ൻ്റെ ആലപ്പുഴ ചേർത്തലയിലെ

തുടർന്ന് വായിക്കുക »

മുഴുവന്‍ സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുമായി കൊല്ലം ജില്ലയും

കുടുംബശ്രീ സി.ഡി.എസുകളിലെല്ലാം ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ച ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലവും. സ്ത്രീപദവി ഉയര്‍ത്തുന്നതിനും വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും പരിശീലനവും നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ

തുടർന്ന് വായിക്കുക »

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 46.16 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 3.16 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,470 ഏര്യാ ഡവലപ്പ്മെന്റ് സൊസൈറ്റികളും 1070 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.

പ്രാദേശിക സാമ്പത്തിക വികസനം

സാമൂഹിക വികസനം

അഗതിരഹിത കേരളം , ബഡ്‌സ് , ബാലസഭ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ

സ്ത്രീ ശാക്തീകരണം

സ്ത്രീപദവി സ്വയം പഠനം, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്  തുടങ്ങിയ സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ
Click Here

കുടുംബശ്രീയുടെ വിവിധ പദ്ധതികൾ

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി